- Home
- ടേപ്പ് ചെയ്ത ബേബി ഡയപ്പറുകൾ vs ബേബി ഡയപ്പർ പാന്റ്സ് – നിങ്ങളുടെ കുഞ്ഞിനായി എന്താണ് തിരഞ്ഞെടുക്കേണ്ടത്?
ടെയ്പ്പ് ഡയപ്പറുകളാണോ പാന്‍റ് ടൈപ്പ് ഡയപ്പറുകളാണോ നല്ലത്? പുതിയ മാതാപിതാക്കൾ അവരുടെ കുഞ്ഞിനായി കാത്തിരിക്കുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഇത്.
ഡയപ്പർ മാറ്റുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഭാവിയിലെ ഒരു ഫുട്ബോൾ ചാമ്പ്യനുമായി മല്ലിട്ട് എങ്ങിനെയാണ് നിങ്ങൾക്ക് ഒരു ഡയപ്പർ ടെയ്പ്പ് ചെയ്യാനാവുക? അതിനായി അവൾ ഒരു നിമിഷം പോലും കാലിട്ട് അടിക്കുന്നത് നിർത്തുകയോ,നിന്ന് തരികയോ ചെയ്യില്ല!അതിനായി ഞാൻ എന്‍റെഎന്‍റെഎന്‍ ഭർത്താവിന്‍റെ സഹായം തേടേണ്ടി വരും!അതു കൊണ്ട് തന്നെ ഞാൻ തനിച്ചായിരിക്കുമ്പോൾ അത്തരം അവസരങ്ങളിൽ നിരാശ തോന്നാറുണ്ട്”,ശാലിനി പറയുന്നു.
ശരി, ശാലിനി ജി, ഒരുപക്ഷേ നിങ്ങളുടെ കുഞ്ഞ് ടെയ്പ്പ് ടൈപ്പ് ഡയപ്പറുകൾ ഇട്ട് വളരാൻ നിന്നു തരുന്നുണ്ടാവില്ല,അതിനാൽ പാന്‍റ് ടൈപ്പ് ഡയപ്പറുകൾ ഒരു തവണ ഉപയോഗിച്ച് നോക്കൂ.
ഏത് തരം ഡയപ്പറുകളാണ് കൂടുതൽ നല്ലത്?ടെയ്പ്പ് അല്ലെങ്കിൽ പാന്‍റ്? (WHICH DIAPERS ARE BETTER TAPED OR PANTS?)
ഇവ രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഈ രണ്ട് രീതിയിലുള്ള ഡയപ്പറുകൾക്കും അതിന്റേതായ ഗുണങ്ങളും,ദോഷങ്ങളുമുണ്ട്. നവജാതശിശുക്കൾക്ക് ടെയ്പ്പ് ചെയ്ത ഡയപ്പറുകൾ ഉപയോഗിക്കുമ്പോൾ,അവർ ചെറുതായതിനാൽ തന്നെ കൂടുതൽ മൂത്രം ഒഴിക്കുകയും ഇത്തരം ഡയപ്പറുകളിൽ അത് ആഗിരണം ചെയ്യാൻ സാധിക്കില്ല എന്ന മിഥ്യ ധാരണയുമാണ് ഒട്ടു മിക്ക മാതാപിതാക്കൾക്കും ഉള്ളത്. എന്നാൽ ഒരു കാര്യം നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയും, ആഗിരണം ചെയ്യുന്ന കാര്യത്തിൽ രണ്ടും തമ്മിൽ വലിയ വ്യത്യാസങ്ങളില്ല. നിങ്ങൾ ഒരു നല്ല ഡയപ്പർ ബ്രാൻഡാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ,ടെയ്പ്പ് സ്റ്റൈൽ ഡയപ്പറുകളിലും കൂടുതൽ ആഗിരണം ചെയ്യാനുള്ള അതേ നിലവാരം ലഭിക്കുന്നതാണ്.
ബേബി ഡയപ്പറുകളും, പാന്‍റും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണ്? (WHAT IS THE DIFFERENCE BETWEEN BABY DIAPERS AND BABY PANTS?)
- ടെയ്പ്പ് സ്റ്റൈൽ ഡയപ്പറുകൾ കൂടുതലായും ഉപയോഗിക്കുന്നത് നവജാത ശിശുക്കളുടെ മാതാപിതാക്കളാണ്.അതേ സമയം, പാന്റ് സ്റ്റൈൽ ഡയപ്പറുകൾ തിരഞ്ഞെടുക്കുന്നത് തിരിയാനും, ഇഴയാനും തുടങ്ങിയ ശാരീരികമായി കൂടുതൽ പ്രവർത്തികൾ ചെയ്യുന്ന കുട്ടികൾക്ക് വേണ്ടിയാണ്.
- പാന്‍റ്ടൈപ്പ് ഡയപ്പറുകൾ ടെയ്പ്പ് ടൈപ്പ് ഡയപ്പറുകൾ പോലെ ഒട്ടിക്കേണ്ട ആവശ്യം വരുന്നില്ല.
- പാന്‍റ്സ്റ്റൈൽ ഡയപ്പറുകൾ കുഞ്ഞുങ്ങളെ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്നു.എന്നാൽ ടെയ്പ്പ് ഡയപ്പറുകളിൽ പലപ്പോഴും നിങ്ങളുടെ കുഞ്ഞിന് ഊർജ്ജസ്വലമായ ചലനങ്ങൾ നടത്താനോ,തിരിയാനോ സാധിക്കണമെന്നില്ല.
- നവജാത ശിശുക്കളെ കിടത്തി മാത്രം ചെയ്യേണ്ടതിനാൽ ടെയ്പ്പ് സ്റ്റൈൽ ഡയപ്പറുകൾ ധരിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ പാന്റ് സ്റ്റൈൽ ഡയപ്പറുകൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ഇടാൻ സാധിക്കുന്നതിനാൽ പ്രായമായ കുഞ്ഞുങ്ങൾക്ക് ഏറ്റവും അനുയോജ്യവുമാണ്.
- പാന്‍റ് സ്റ്റൈൽ ഡയപ്പറുകൾ നീക്കം ചെയ്യുന്നത് എളുപ്പമാണ്, കാരണം നിങ്ങൾക്ക് അവ വശങ്ങളിൽ നിന്നും കീറാൻ കഴിയും.
- നവജാതശിശുക്കൾക്കായി ടെയ്പ്പ് സ്റ്റൈൽ ഡയപ്പറുകൾ ഉപയോഗിക്കാനാണ് മാതാപിതാക്കൾ ഇഷ്ടപ്പെടുന്നത്, കാരണം അത്തരം ഡയപ്പറുകൾ ഉപയോഗിക്കുമ്പോൾ കുഞ്ഞിന്റെ പൊക്കിൾ ഭാഗം സംരക്ഷിക്കുന്ന രീതിയിൽ അവ ക്രമീകരിക്കാൻ കഴിയും.
എന്നിരുന്നാലും, വിപണിയിലെ ചില ഡയപ്പറുകൾ നവജാതശിശുക്കളുടെ പൊക്കിൾ സംരക്ഷണ സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്നു. നേവൽ പ്രൊട്ടക്ഷൻ ഫീച്ചർ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബേബി ഡയപ്പർ ബ്രാൻഡാണ് സ്നഗ്ഗി ബേബി ഡയപ്പറുകൾ (Snuggy Baby Diapers). പൊക്കിൾ ഭാഗം സംരക്ഷിക്കുന്നതിലൂടെ നിങ്ങളുടെ നവജാതശിശുവിന്റെ പൊക്കിൾ കൊടി ഭാഗം ശുദ്ധവായുവിൽ തുറന്നു കാട്ടാൻ അനുവദിക്കുന്നു, അത് വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
മികച്ച രീതിയിൽ ആഗിരണം നൽകുന്ന ഡയപ്പറുകൾ ഏതൊക്കെയാണ് ? (WHICH ARE THE BEST ABSORBENT DIAPERS?)
ഓരോ പാലൂട്ടലിനുമിടയിൽ ഒരു നവജാത ശിശു ഏകദേശം 58 മില്ലി മൂത്രമൊഴിക്കുന്നു. 60 മില്ലിയിൽ കൂടുതൽ മൂത്രത്തെ താങ്ങി നിർത്താൻ കഴിയുന്ന ഒരു ഡയപ്പർ ആവശ്യത്തിന് ആഗിരണം ചെയ്യപ്പെടുന്നു. ഏറ്റവും ആഗിരണം ചെയ്യപ്പെടുന്ന നൈറ്റ് ഡയപ്പറുകൾക്ക് 3-7 സൈക്കിളുകൾ വരെ മൂത്രത്തെ താങ്ങി നിർത്താൻ കഴിവുണ്ട്. ഈ പോയിന്റുകൾ മനസ്സിൽ വെച്ചു കൊണ്ട് നിങ്ങളുടെ കുഞ്ഞിന് ഒരു ഡയപ്പർ രീതി തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്നാൽ നിങ്ങൾ ഈ രണ്ട് സ്റ്റേജുകൾക്കും ഇടയിൽ പെട്ട് ഇരിക്കുകയാണെങ്കിൽ,രണ്ട് രീതികളും ഒന്നിടവിട്ട് വരുന്ന രീതിയിൽ തിരഞ്ഞെടുക്കാൻ ഞങ്ങൾ നിങ്ങളെ ശുപാർശ ചെയ്യുന്നു. ഒരിക്കലും നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ നിർബന്ധിതരാകരുത്. എല്ലാത്തിനുമുപരി, നിങ്ങളുടെ കുഞ്ഞിന് കുറച്ച് വർഷത്തേക്ക് മാത്രമേ ഡയപ്പർ ഉപയോഗിക്കേണ്ടി വരുന്നുള്ളു.അതിനാൽ, ഈ രീതികളിൽ ഏതാണോ നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്നത് അതിൽ ഉറച്ചു നിൽക്കുക.